News


ഈ വര്‍ഷത്തെ അങ്കമാലി ഉപജില്ലാ സ്കൂള്‍ കലോത്സവം 2018 Nov 5,8,9 എന്നീ തിയതികളില്‍ BHSS Kalady,Jama ath LPS Mekkalady എന്നീ വിദ്യാലയങ്ങളില്‍ വെച്ച് നടക്കുന്നു.

എല്ലാ രചനാ മത്സരങ്ങളും 05-11-2018 തിങ്കളാഴ്ച BHSS Kalady യില്‍ നടക്കുന്നതാണ്

എല്ലാ സ്കൂളുകളും മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിശദ വിവരങ്ങള്‍ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറില്‍ (http://state.schoolkalolsavam.in/kalolsavam2018/index.php/login) 24-10-2018 ബ വൈകുന്നേരം 4 മണിക്കു മുമ്പായി എന്റര്‍ ചെയ്യേണ്ടതാണ്.

കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്തതതിനു ശേഷം എല്ലാം ശരിയാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ കണ്‍ഫേം ചെയ്യാവൂ

ഓണ്‍ ലൈന്‍ വെബ്സൈറ്റില്‍ പ്രവേശിക്കാനുള്ള User Name, Password എന്നിവ സമ്പൂര്‍ണ്ണയുടെ കോഡ് തന്നെ ആയിരിക്കും.

രജിസ്‌ട്രേഷന്‍ 05-11-2018 തിങ്കളാഴ്ച കാലത്ത് 10 മണി മുതല്‍ 1 മണി വരെ മാത്രം BHSS കാലടിയില്‍ വെച്ച് നടക്കുന്നതാണ്.

ഒരു വിദ്യാലയത്തില്‍  HS HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ കൂടിയും ഒരു സ്കൂള്‍ കോഡും പാസ്‌വേഡും മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എല്ലാ വിഭാഗത്തിന്റേയും ഡാറ്റ എന്‍ട്രി കഴിഞ്ഞതിനു ശേഷമേ Confirm ചെയ്യാവു.

കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യേണ്ട വിധം, കലോത്സവ സൈറ്റിലേക്കുള്ള ലിങ്ക് , മേളയുടെ നടത്തിപ്പ് സംബന്ധിച്ച മറ്റു കാര്യങ്ങള്‍, പ്രധാനപ്പട്ട അറിയിപ്പുകള്‍, തുടങ്ങിയവ ഈ വെബ്സൈറ്റില്‍ ഈ വെബ്സൈറ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്. പരിപാടികളുടെ മത്സരക്രമം, പ്രോഗ്രാം നോട്ടീസ് എന്നിവ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

മാതൃകാ എന്‍ട്രിഫോമുകള്‍ ഈ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവ സ്കൂള്‍ ആവശ്യത്തിന് മാത്രമുള്ളതാണ്. ഡാറ്റ എന്‍ട്രി നടത്തിക്കഴിഞ്ഞ് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രിന്റ്  AEO ഓഫീസില്‍ സമര്‍പ്പിക്കേണ്ടതില്ല

ഒരു വിദ്യാര്‍ത്ഥി ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളില്‍ (ജനറല്‍, സംസ്‌കൃതം, അറബി) മത്സരിക്കന്നുണ്ടെങ്കില്‍ താഴെ കാണിച്ചിരിക്കുന്ന പ്രകാരം എല്ലാ ഐറ്റം കോഡുകളും തുടര്‍ച്ചയായി ടൈപ്പ് ചെയ്യുക.

ഒരു സ്കൂളില്‍ നിന്നും ഒരിനത്തില്‍ ഒരു ഒരു എന്‍ട്രി മാത്രമേ അനുവദിക്കുകയുള്ളൂ.

മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോ ചേര്‍ക്കേണ്ടതിനാല്‍ അവ മുന്‍കൂട്ടി കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് വെച്ചിരിക്കണം. സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ പ്രിന്റ് ചെയ്ത് വരുന്നതിനാല്‍ ഗുണമേന്മയുള്ള ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 30 KB യില്‍ കുറവ് ഫയല്‍ സൈസ് ഉള്ള ഇമേജുകള്‍ മാത്രമേ അപ്‌ലോഡ് ചെയ്യാന്‍ കഴിയൂ.

ഡാറ്റ എന്‍ട്രി കഴിഞ്ഞതിനു ശേഷം എല്ലാ സ്കൂളുകളും നിര്‍ബന്ധമായും കണ്‍ഫേം ചെയ്യേണ്ടതാണ്. ഡാറ്റ എന്‍ട്രി കഴിഞ്ഞതിനു ശേഷം റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുത്ത ശേഷം Logout ചെയ്ത് വീണ്ടും ലോഗിന്‍ ചെയ്യുമ്പോള്‍ മാത്രമേ Confirm ബട്ടണ്‍ കാണാന്‍ സാധിക്കൂ.

ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ ഡാറ്റ എന്റര്‍ ചെയ്യുമ്പോള്‍ അഡ്‌മിഷന്‍ നമ്പറിനു മുമ്പില്‍ H എന്നു ചേര്‍ക്കേണ്ടതാണ്.

ഒരു സ്കൂള്‍ ഒരിക്കല്‍ നല്‍കിയ എന്‍ട്രികള്‍ കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ പിന്നീട് തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ അനുവദിക്കുന്നതല്ല.

ഒരു കുട്ടിക്ക് ഒരു കാറ്റഗറിയില്‍ 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പിനങ്ങളിലും മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളു. അറബി/സംസ്കൃതം സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്ന ഒരു കുട്ടിക്ക് ജനറല്‍ കാറ്റഗറിയിലും പങ്കെടുക്കാവുന്നതാണ്

നിലവിലുള്ള സ്കൂള്‍ കലോത്സവ മാനുവലിലും, തത്സംബന്ധമായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറുകളിലും അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഇനങ്ങളില്‍ ഒരു കുട്ടിയോ സ്കൂളോ പങ്കെടുക്കാന്‍ പാടുള്ളതല്ല.

മത്സരം നടക്കുമ്പോള്‍ ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നതല്ല. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരുകള്‍ യാതൊരു കാരണവശാലും മാറ്റാനോ പകരം ആളെ നിയോഗിക്കാനോ അനുവദിക്കുന്നതല്ല.

പരിപാടികളിലെ മത്സരക്രമം ആവശ്യമെന്നു കണ്ടാല്‍ മാറ്റത്തിനു വിധേയമാണ്.

ഗ്രൂപ്പ് മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികളുടേയും പേരുകള്‍ ഓണ്‍ലൈനായി എന്റര്‍ ചെയ്തിരിക്കണം.

മത്സരത്തില്‍ 80 % മോ അതിലധികമോ മാര്‍ക്ക് ലഭിച്ചാല്‍ 5 പോയിന്റ് ( A Grade) ലഭിക്കും. 70% മുതല്‍ 79% വരെ മാര്‍ക്ക് ലഭിച്ചാല്‍ 3 പോയിന്റ് (B Grade) ലഭിക്കും. 60% മുതല്‍ 69% വരെ മാര്‍ക്ക് ലഭിച്ചാല്‍ 1 പോയിന്റ് (C Grade) ലഭിക്കും. 60% ത്തിനു താഴെ മാര്‍ക്ക് ലഭിച്ചാല്‍ ഗ്രേഡ് ചെയ്യുന്നതല്ല. സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ എല്ലാ കാറ്റഗറികള്‍ക്കും ഇത് ബാധകമാണ്. പിന്നണിയില്‍ മത്സരിക്കുന്ന കട്ടികള്‍ക്കും അര്‍ഹതയുണ്ടെങ്കില്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

കേരള സ്കൂള്‍ കലോത്സവ മാനുവലിലെ നിബന്ധനകള്‍ സംസ്‌കൃതോത്സവത്തിനും അറബി സാഹിത്യോത്സവത്തിനും ബാധകമാണ്. സംസ്‌കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടികള്‍ക്കു മാത്രമേ സംസ‌്കൃതോതസവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. അറബി ഭാഷ പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്‍ നിന്നുള്ളവരാകണം അറബി സാഹിത്യോത്സവത്തില്‍ പങ്കെടുക്കേണ്ടത്.

മത്സര ഫലം പ്രഖ്യാപിക്കുന്നത് വിധി നിര്‍ണ്ണയത്തിന് നിയോഗിക്കപ്പെട്ടവര്‍ തന്നെയായിരിക്കും.

വിധി നിര്‍ണ്ണയത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ മത്സരഫലം പ്രഖ്യാപിച്ച് ഒരു മണിക്കുറിനകം 1000 രൂപ ഫീസ് സഹിതം നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള പരാതി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കോ ജനറല്‍ കണ്‍വീനര്‍ക്കോ സമര്‍പ്പിക്കേണ്ടതാണ്. അപ്പീല്‍ തീര്‍പ്പ് അനുകൂലമായാല്‍ അപ്പീല്‍ ഫീസ് മുഴുവനായും തിരിച്ച് നല്‍കുന്നതാണ്. അപ്പീല്‍ തീര്‍പ്പ് അനുകൂലമല്ലെങ്കില്‍ ടി തുക മേളയുടെ സംഘാടക സമിതിക്ക് നല്‍കേണ്ടതാണ്.

HS, HSS വിഭാഗങ്ങള്‍ക്ക് പ്രസംഗ വിഷയം മത്സരം തുടങ്ങുന്നതിന് 5 മിനിട്ട് മുമ്പ് മാത്രം നല്‍കുന്നതാണ്.

A ഗ്രേഡ് ലഭിച്ച് ടോപ്പ് സ്കോര്‍ നേടിയ ഒരു വ്യക്തിഗത ഇനം / ഗ്രൂപ്പ മാത്രമേ മേല്‍ തല മത്സരത്തിന് അയക്കൂ.

കലോത്സവ നടത്തിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മാനുവല്‍ നോക്കി ഉറപ്പു വരുത്തേണ്ടതാണ്. കലോത്സവ മാനുവല്‍, വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിട്ടുള്ള സര്‍ക്കുലറുകള്‍, മാനുവല്‍ തുടങ്ങിയവ ഈ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.